
ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ തുടർ വിദ്യാഭ്യാസ പദ്ധതിക്കായി കോട്ടയം മെഡിക്കൽ കോളജിലെ 1979 എം ബി ബി എസ് ബാച്ച് നവീകരിച്ച് നൽകിയ ആത്യാധുനിക ഹാളിന്റെ സമർപ്പണം നടന്നു.
കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ തുടർ വിദ്യാഭ്യസ പദ്ധതിക്കായ് ആത്യാധുനിക ഹാൾ ഒരുക്കി. ഇന്ററാക്ടീവ് പാനൽ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് ഹാൾ നവീകരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിലെ 1979 ലെ എംബിബിഎസ് ബാച്ചാണ് 20 ലക്ഷം രൂപ സമാഹരിച്ച് 250 പേർക്ക് ഇരിക്കാവുന്ന തരത്തിൽ ഹാളിന്റെ നവീകരണ പ്രവർത്തനം നടത്തിയത്.
ഹാളിന്റെ സമർപ്പണ യോഗത്തിൽ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ് ഉദ്ഘാടനം നിർവഹിച്ചു.
ഡോ. ടി കെ ജയകുമാർ ഹാളിന്റെ താക്കോൽ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ ബീനാ കുമാരിക്ക് കൈമാറി. ഡോ. വി സതീഷ് റിപോർട്ട് അവതരിപ്പിച്ചു. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ.ജോസ് ടോം,സെക്രട്ടറി ഡോ. ടിജി തോമസ് ജേക്കബ്, ഡോ. ആർ ബീനാ കുമാരി, ഡോ. ഷാജി കെ തോമസ് ,ഡോ. സി വി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. വകുപ്പ് മേധാവികൾ, ഡോക്ടർമാർ,നേഴ്സിംങ്ങ് സ്റ്റാഫ്, വിദ്യാർഥികൾ,ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.
Be the first to comment