നഗരസഭയുടെ 7 കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് റിപ്പോർട്ട്

കോട്ടയം ∙ കാലപ്പഴക്കം മൂലം തകരാറിലായ നഗരസഭയുടെ 7 കെട്ടിടങ്ങൾ  പൊളിച്ചുനീക്കാൻ എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട്. 9 കെട്ടിടങ്ങൾക്ക് അടിയന്തര അറ്റകുറ്റപ്പണി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. മുട്ടമ്പലം വാർഡിലെ എക്സിക്യൂട്ടീവ് എൻജിനീയറുടെ ക്വാർട്ടേഴ്സ്, ഹെൽത്ത് സൂപ്പർവൈസറുടെ ക്വാർട്ടേഴ്സ്, നഗരസഭാ സെക്രട്ടറിയുടെ ക്വാർട്ടേഴ്സിനു പിൻവശത്തുള്ള ക്വാർട്ടേഴ്സ്, വയസ്കര ക്വാർട്ടേഴ്സുകൾ, കത്തീഡ്രൽ വാർഡിലെ ഗെസ്റ്റ് ഹൗസ്, മാർക്കറ്റ് പാർക്കിങ് മൈതാനത്തിനു സമീപത്തെ കെട്ടിടം, മുള്ളൻകുഴി അങ്കണവാടിക്ക് സമീപത്തെ കെട്ടിടം എന്നിവയാണു പൊളിച്ചു മാറ്റാനുള്ളത്.ഗരസഭാ സെക്രട്ടറിയുടെ ക്വാർട്ടേഴ്സ്, നഗരസഭാ ഓഫിസ് കെട്ടിടം, തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം, വയസ്കര നഗരസഭാ സ്റ്റോർ കെട്ടിടം, നെഹ്റു പാർക്കും അനുബന്ധ കെട്ടിടവും, കോടിമത വേയ്ബ്രിജ് അനുബന്ധ കെട്ടിടവും കളവാഴ സംരക്ഷണ യൂണിറ്റും അനുബന്ധ ബയോഗ്യാസ് പ്ലാന്റും,കോടിമത വെജിറ്റബിൾ മാർക്കറ്റ്, കഞ്ഞിക്കുഴി മാർക്കറ്റ് ഷോപ്പിങ് മാൾ എന്നിവയാണ് അടിയന്തര അറ്റകുറ്റപ്പണി നിർദേശിച്ച കെട്ടിടങ്ങൾ.

Be the first to comment

Leave a Reply

Your email address will not be published.


*