
കോട്ടയം: കോട്ടയം നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം. യുഡിഎഫ് സ്ഥാനാർത്ഥിയ സൂസൻ കെ.സേവ്യറാണ് വിജയിച്ചത്. നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സുകന്യ സന്തോഷിനെയാണ് സൂസൻ കെ.സേവ്യർ പരാജയപ്പെടുത്തിയത്. 75 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആൻസി സ്റ്റീഫൻ തെക്കേ മഠത്തിലായിരുന്നു എൻഡിഎ സ്ഥാനാർത്ഥി. സൂസൻ കെ.സേവ്യർ വിജയിച്ചതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമാകില്ലെന്ന് ഉറപ്പായി.


Be the first to comment