കോട്ടയം നാട്ടകം ഗ്രാവ് ജലടൂറിസം ഇന്ന് ആരംഭിക്കും

കോട്ടയം: മീനച്ചിലാർ -മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി
നാട്ടകം ബൈപാസിൽ ഗ്രാവ് പാടശേഖരത്തിൽ ആരംഭിക്കുന്ന ഉൾനാടൻ ജലവിനോദയാത്രക്ക് ഇന്ന് വൈകിട്ട് 5 ന് തുടക്കമാവും.

നാടൻ വള്ളങ്ങൾ പെഡൽ ബോട്ടുകൾ എന്നിവ ഉപയോഗിച്ചുള്ള വിനോദ ജലഗതാഗതമാണ്
ലക്ഷ്യമിടുന്നത്. ഗ്രാവ് പാടത്ത് കർഷകരാണു് വള്ളങ്ങൾ ഏർപ്പെടുത്തുന്നത്. ടൂറിസത്തിലൂടെ ഗ്രാമീണ ജനതക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണിത്.നെൽകൃഷിക്കായി വെള്ളം വറ്റിക്കുന്നതുവരെ ഈ വർഷം ജലയാത്രാ സൗകര്യം ഒരുക്കും.

അടുത്ത വർഷം കൊയ്ത്തു കഴിഞ്ഞാൽ ജലയാത്ര പുനരാരംഭിക്കും.
പ്രാദേശിക ജലടൂറിസം വികസനത്തിൽ തദ്ദേശീയ ജനതക്ക് വരുമാനം ഉറപ്പാക്കുന്ന മലരിക്കൽ മാതൃകയുടെ തുടർച്ചയാണ് നാട്ടകം ബൈപാസിലെ ഗ്രാവ് ജലടൂറിസം പദ്ധതിയെന്നു് കോർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*