പൊന്‍കുന്നം: മൈസൂരു മാണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തില്‍ നഴ്സിങ് വിദ്യാര്‍ഥിനി ചേപ്പുംപാറ നമ്പുരക്കല്‍ സാനിയ മാത്യു (അക്കു-21) മരിച്ചു. നാഗമംഗലം ബി.ജി.എസ്.നഴ്സിങ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.
പൊൻകുന്നം കോടതിപ്പടി യൂണിറ്റിലെ സി.ഐ.ടി.യു. ഹെഡ് ലോഡിങ് തൊഴിലാളി നമ്പുരക്കൽ സാബുവിന്റെയും നിഷയുടെയും മകളാണ്. നാട്ടിലേക്ക് വരുന്നതിന് ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ വരുന്ന വഴി മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സാനിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തിന് പരിക്കുണ്ട്.
സഹോദരൻ: സിബിൻ. സംസ്കാരം ശനിയാഴ്ച ഒന്നിന് വാഴൂർ 19-ാംമൈൽ മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.
Be the first to comment