കോട്ടയത്ത് കുപ്രസിദ്ധ മോഷണവീരനെ RPF തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചും, കോട്ടയം GRP യും ചേർന്നു പിടികൂടി

കോട്ടയം: രാത്രികാല ട്രെയിനിലും, റെയിൽവേ സ്റ്റേഷനുകളിലും ചുറ്റിക്കറങ്ങി മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ RPF തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചും, കോട്ടയം GRP യും ചേർന്നു നാടകീയമായി പിടികൂടി.

കഴിഞ്ഞ ചില ദിവസങ്ങളായി എറണാകുളത്തിനും,കൊല്ലം റെയിൽവേ സ്റ്റേഷനിലും ഇടയിൽ ട്രെയിനിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ലാപ്ടോപ്പും,മൊബൈലുകൾ, മറ്റ് വില കൂടിയ സാധനങ്ങളും മോഷ്ടിച്ച് ട്രെയിനിൽ നിന്ന് അതിവിദഗ്ദ്ധമായി ഇറങ്ങിപ്പോകുന്ന 28 വയസ്സുള്ള അസ്സം സ്വദേശി ദിൽദാർ ഹുസൈൻ എന്ന വിരുതനാണ് വലയിലായത്.

കഴിഞ്ഞ ചില ദിവസങ്ങളായി റെയിൽവേ യാത്രക്കാരിൽ നിന്ന് മോഷ്ടിച്ച് എടുത്ത സാധനങ്ങൾ അടങ്ങിയ ബാഗുമായി കോട്ടയം റെയിൽവേ സ്റ്റേഷന്റെ വടക്കേയറ്റത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു എങ്കിലും ഉദ്ധ്യോഗസ്ഥർ പിൻതുടർന്ന് സാഹസികമായി പിടികൂടി. ബാഗിൽ നിന്ന് ഏകദേശം 3.5 ലക്ഷത്തിൽപരം രൂപ വിലയുള്ള 13 മൊബൈൽ ഫോണുകൾ, ഐപാഡുകൾ, ലാപ്ടോപ്പ് മുതലായവ മോഷണമുതലുകൾ പിടിച്ചെടുത്തു.കൂടാതെ ചെറിയ കച്ചവടക്കാർക്ക് മറിച്ചുവിൽക്കാനായി ഇയാൾ ബാഗിൽ കരുതിയിരുന്ന 37000 രുപ മതിപ്പുള്ള 654 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മോഷണമുതലുകൾ മൊത്തമായി ആസ്ലാമിലേക്ക് കൊണ്ടുപോയി അവിടെ മറിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി. റെയിൽവേയിൽ നടക്കുന്ന മോഷണങ്ങൾ തടയുന്നതിനായി RPF ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ചിന്റേയും GRP യുടേയും നേതൃത്വത്തിൽ ഊർജ്ജിതമായ പരിശോധന നടത്തിവരവേയാണ് ഈ കൊടുംകള്ളനെ വലയിൽ ആക്കുവാൻ കഴിഞ്ഞത്.

മോഷണ മുതലുകൾ വിറ്റു കിട്ടുന്ന പണത്തിൻ്റെ ഭൂരിഭാഗവും ആർഭാട ജീവിതത്തിനും,, രാസലഹരി വസ്ഥുക്കൾ വാങ്ങി ഉപയോഗിക്കുന്നതിനായും ആണ് ഉപയോഗിക്കുന്നത്.
വിറ്റു കിട്ടുന്ന പണം തീരുമ്പോൾ വീണ്ടും മോഷണത്തിനായി റെയിൽവേ സ്റ്റേഷനിൽ എത്തുകയാണ് ഇയാളുടെ പതിവെന്ന് RPF തിരുവനന്തപുരം കൈം ഇൻ്റെലിജൻസ് ഇൻസ്പെക്ടർ ജിപിൻ.A.J പറഞ്ഞു.
പിടിച്ചെടുത്ത മോഷണ മുതലുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെല്ലാം കേസുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശദമായി അന്വേഷിച്ചുവരുന്നതായി കോട്ടയം GRP SHO റജി.പി.ജോസഫ് പറഞ്ഞു.

വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം  കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ പ്രതിയെ തുടർനടപടിക്കായി ഹാജരാക്കി.RPF ക്രൈം ഇൻ്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ A.J, സബ് ഇൻസ്പെക്ടർമാരായ റെജി.പി.ജോസഫ് (SHO/GRP /കോട്ടയം) പ്രൈസ് മാത്യു, ASI ഫിലിപ്സ് ജോൺ, സന്തോഷ് കുമാർ,ഹെഡ് കോൺസ്റ്റബിൾമാരായ ജോസ്, വിപിൻ അരുൺ ബാബു, ശരത്ത് ശേഖർ , സനു സോമൻ, വിജേഷ്, അനൂപ് എന്നിവരുടെ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*