
കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസി (സെറ്റോ ) ന്റെ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ പ്രകടനവും സമ്മേളനവും നടത്തി.
അതേസമയം പണിമുടക്കിൽ പങ്കെടുക്കാത്ത സി പി എം അനുകൂല സംഘടനയായ എൻജി ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി സെറ്റോ
ഭാരവാഹികൾ ആരോപിച്ചു.
കലക്ടറേറ്റിന് സമീപത്ത് വച്ച് പണിമുടക്ക് അനുകൂല സംഘടനകളും എൻജി ഒ യൂണിയൻ പ്രവർത്തകരും നേരിയ സംഘർഷം രൂപപ്പെട്ടിരുന്നു. പിന്നീട് പോലിസ് ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി.
ഇന്ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ തുടർന്നാണ് കലക്ടറേറ്റിന് സമീപത്ത് പ്രകടനവും യോഗവും സംഘടിപ്പിച്ചത് . ആറു ഗഡു ക്ഷാമബത്ത അനുവദിക്കുക, 12-ാം ശബള പരിഷ്ക്കരണം നടപ്പിലാക്കുക, മെഡി സെപ്പ് ചികിത്സ കാര്യക്ഷമമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യൂ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു .സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടി വി. പി ബോബിൻ, കെ. എൽ .ജി .എസ്.എ സംസ്ഥാന പ്രസിഡന്റ് ജേക്കബ്സൺ, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടി റോണി . കെ. ബേബി, എൻ.ജി. ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് തുടങ്ങി നിരവധി പേർ പ്രസംഗിച്ചു.
Be the first to comment