“പീഡനങ്ങളിലൂടെ സഭയെ തകർക്കാനാവില്ല” ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. സ്കറിയ കന്യാകോണിൽ

കോട്ടയം : പീഡനങ്ങളിലൂടെ ക്രൈസ്തവ സഭയെയും വിശ്വാസത്തെയും തകർക്കാൻ കഴിയില്ല എന്നും ആരംഭ കാലം മുതൽ സഭ പ്രതിസന്ധികളിലൂടെ തന്നെയാണ് വളർന്നുവന്നത് എന്നും ആയതിനാൽ അടിച്ചമർത്തി വിശ്വാസത്തെ ഇല്ലാതാക്കുവാൻ ആർക്കും കഴിയില്ല എന്നും ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ. സ്കറിയ
കന്യാകോണിൽ.

രക്തസാക്ഷികളുടെ ചുടു നിണത്താൽ പരിപോഷിപ്പിക്കപ്പെട്ട സഭയിൽ വിശ്വാസ പ്രഘോഷണത്തിൻ്റെ ഭാഗമായി സമൂഹത്തിൻ്റെ വൈവിധ്യങ്ങളായ മേഖലകളുടെ വളർച്ചയ്ക്ക് അനുകൂലമായ പ്രവർത്തനങ്ങളിൽ സഭാ വിശ്വാസികൾ ഇടപെടുകയും സമൂഹത്തിൻ്റെ പുരോഗതിയിൽ നിർണായകമായ പങ്ക് പങ്കുവഹിക്കുകയും ചെയ്യുന്നതിൽ നിന്ന് പീഡനങ്ങൾ ഭയന്ന് പിന്മാറുവാൻ തയ്യാറല്ലെന്നും നാടിൻ്റെ വിദ്യാഭ്യാസ, ആരോഗ്യ ജീവകാരുണ്യ പ്രവർത്തന മേഖലകളിലും സാമൂഹിക മേഖലയിലും സജീവസാന്നിധ്യമായി തന്നെ സഭ നിലകൊള്ളണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

മധ്യപ്രദേശിലെ ജബൽപൂരിൽ ജബൽപൂർ രൂപതയ്ക്ക് കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം കത്തോലിക്കാ വിശ്വാസികൾ ജൂബിലിയുടെ ഭാഗമായി വിവിധ കത്തോലിക്കാ പള്ളിയിലേക്ക് തീർത്ഥാടനം നടത്തുന്നതിനിടയിൽ ഹിന്ദുത്വ സംഘടനയായ ബജറംഗ്ദളിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ വിശ്വാസികളെ തടയുകയും തുടർന്ന് വിശ്വാസികളെ പോലീസ് സ്റ്റേഷനിലെക്ക് മാറ്റി തീർഥാടനം തടസ്സപ്പെടുത്തുകയും ചെയ്തപ്പോൾ അവരെ സഹായിക്കുവാൻ എത്തിയ ജബൽപൂർ വികാരി ജനറൽ ഫാ. ഡേവിസ് രൂപതാ പ്രൊക്യൂറേറ്റർ ഫാ. ജോർജ് എന്നിവരെയും വിശ്വാസികളെയും ക്രൂരമായി മർദ്ദിച്ച നടപടിയിൽ കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി കോട്ടയം ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരത്തിലും രാഷ്ട്ര നിർമാണത്തിനും നിർണായകമായ പങ്കുവഹിച്ച ക്രൈസ്തവ സമൂഹത്തിൻ്റെ പ്രശ്നങ്ങളെ കൃത്യതയോടെ വിലയിരുത്തി പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും വികാരി ജനറാൾ ആവശ്യപ്പെട്ടു.

അതിരൂപത പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, വൈസ് പ്രസിഡൻ്റ് ജോർജ്കുട്ടി മുക്കത്ത്, ഓഫീസ് ചാർജ് സെക്രട്ടറി ജിനോ ജോസഫ് കളത്തിൽ, ഗ്ലോബൽ വൈസ് പ്രസിഡണ്ട് രാജേഷ് ജോൺ, സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, അതിരൂപത സെക്രട്ടറിമാരായ സെബാസ്റ്റ്യൻ വർഗ്ഗീസ്, കുഞ്ഞ് കളപ്പുര, കെ.എസ് ആൻ്റണി, പി.സി കുഞ്ഞപ്പൻ, സെബാസ്റ്റ്യൻ പുല്ലാട്ട്കാലാ,ജോബി ചൂരക്കുളം , അഡ്വ. പി.പി ജോസഫ്, ഗ്ലോബൽ മീഡിയ കോഡിനേറ്റർ മനു ജെ വരാപ്പള്ളി, ഭാരവാഹികളായ ലിസി ജോസ്, ജോസി ഡൊമിനിക്ക്, ഷെയിൻ ജോസഫ്, ജോയി പാറപ്പുറം, ബേബിച്ചൻ മുകളേൽ, ഷൈനമ്മ ജെയിംസ്, ജോജൻ ഡെബാസ്റ്റ്യൻ, മാത്തുക്കുട്ടി കഞ്ഞിക്കര,മെർളിൻ വി മാത്യു, ടോജി സെബാസ്റ്റ്യൻ ജോൺസ് എബ്രാഹാം, ചാക്കപ്പൻ പനമുക്കം എന്നിവർ പ്രസംഗിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*