
കോട്ടയം:കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡൻ്റായി ഗിരീഷ് ജി നായരേയും സെക്രട്ടറിയായി സലിൻ ജേക്കബിനേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
കോട്ടയത്തു നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃ ഷണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ശൈലേന്ദ്ര കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി ബിജു, ജില്ലാ സെക്രട്ടറി ,എം ജി അനൂപ്‌കുമാർ, ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ എസ് രാജീവ്, വിനോദ് എരവിൽ, കെ ആർ ദാസ്, ജോയൽ സിങ്, വി വിനോദ്, കെ കെ സാബു, റിജിത്ത്, സന്തോഷ് ഫിലിപ്പ്, ബിജു കരുണാകരൻ, വി എച്ച് നാസറുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഗിരീഷ് ജി നായർ (പ്രസിഡൻ്റ്), സലിൻ ജേക്കബ് (സെക്രട്ടറി), സുരേഷ് ജേക്കബ് (ട്രഷറർ), കുഞ്ഞുമോൾ ചാക്കോ (വനിതാ ഫോറം കൺവീനർ).
Be the first to comment