സി റ്റി ഇ കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ കുടയംപടി പബ്ലിക് ലൈബ്രറി ശുചീകരണം നടത്തി

കുടമാളൂർ : മഹാത്മാഗാന്ധി സർവ്വകലാശാല ബി എഡ് കരിക്കുലത്തിന്റെ ഭാഗമായി കുടമാളൂർ സി പാസ് സി റ്റി ഇ കോളേജിലെ വിദ്യാർഥികളുടെ സൈക്കോളജി പേപ്പറിന്റെ എക്സ്റ്റൻഷൻ പ്രവർത്തികളുടെ ഭാഗമായി കുടയംപടി പബ്ലിക് ലൈബ്രറിയിൽ ശുചീകരണം നടത്തി.

കോളേജ് പ്രിൻസിപ്പൽ ഡോ.ആർ ലത, കോളേജ് ലീഡേഴ്സായ റോസ്മേരി , സഹന, അഞ്ജു മോഹൻ ,നന്ദിനി , ശ്രീവിനയ എന്നിവർ നേതൃത്വം നൽകി.ലൈബ്രറി പ്രസിഡൻ്റ് കെ കെ ഷാജിമോൻ ,സെക്രട്ടറി കെ കെ അനിൽകുമാർ, ഭാരവാഹികളായ എം ബി ജയപ്രകാശ് , കെ കെ ഗോപിനാഥൻ, ടി എം ഷാജി എന്നിവരും പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*