
കോട്ടയം : ജില്ലയിലെ ഫെബ്രുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ് സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും തിരഞ്ഞെടുത്തു.
മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപെട്ട കോട്ടയത്തെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി അനീഷ് കെ.ജി യും, ഈസ്റ്റ് സ്റ്റേഷനെ പ്രതിനിധീകരിച്ച് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.
ജില്ലയിൽ മികച്ച സേവനം കാഴ്ചവച്ച എസ്.ഐ സുനേഖ് എൻ. ജെ, എ.എസ്.ഐ ഷാജി ചാക്കോ,സി.പി.ഓ സുധീഷ്. എസ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ പ്രശംസാ പത്രം നൽകി. ചടങ്ങിൽ അഡീഷണൽ എസ്.പി ഇൻ ചാർജ് സാജു വർഗീസ്, ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്.ഓ മാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Be the first to comment