കോട്ടയം അയർക്കുന്നത്ത് ലോറിയിടിച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളി മരിച്ച സംഭവം: ; ഡ്രൈവർ അറസ്റ്റിൽ

കോട്ടയം: അയർക്കുന്നം മണ്ണനാൽതോട് ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തി അയർക്കുന്നം പോലീസ്.

മാർച്ച് 7ന് രാത്രി വെസ്റ്റ് ബംഗാൾ സ്വദേശി മനോരഞ്ജൻ സർദാറിനെ ലോറി ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോവുകയായിരുന്നു. പരിക്കുപറ്റിയ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.

സംഭവത്തിൽ അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ദിവസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും വർക് ഷോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി അപകടത്തിനിടയാക്കിയ KL-35-B-3816 ലോറി കണ്ടെത്തി.

തുടർന്നാണ് സംഭവ ദിവസം വാഹനം ഓടിച്ച അയർക്കുന്നം പുന്നത്തുറ തോണിക്കുഴിയിൽ ജോമോനെ ഇന്ന് അറസ്റ്റു ചെയ്തത്.

അയർക്കുന്നം എസ് എച്ച് ഒ അനൂപ് ജോസ്, എസ് ഐ സജു റ്റി ലൂക്കോസ്, എസ് സി പി ഒ മാരായ മധുകുമാർ, ജിജോ ജോൺ എന്നിവരുടെ നിരന്തരമായ പരിശ്രമത്തിൻ്റെ ഫലമായാണ് കുറ‍ഞ്ഞ സമയത്തിനുള്ളിൽ വാഹനവും ഡ്രൈവറെയും കണ്ടത്തുവാൻ സാധിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*