കോട്ടയം പാര്‍ലമെന്റ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ ‘വികസനരേഖ’ പ്രകാശനം ഇന്ന്

കോട്ടയം. കോട്ടയം പാര്‍ലമെന്റ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ അഞ്ചുവര്‍ഷത്തെ വികസനപ്രവര്‍ത്തനത്തിന്റെ ‘വികസനരേഖ’  ശനിയാഴ്ച 12 മണിക്ക് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്യും. വികസനരേഖയുടെ പ്രകാശനം സഹകരണ വകുപ്പ് മന്ത്രിവി എന്‍ വാസവന്‍ നിര്‍വഹിക്കും. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി മുഖ്യപ്രഭാഷണം നടത്തും.

വികസനരംഗത്ത് സമാനതകളില്ലാത്ത പ്രകടനമാണ് തോമസ് ചാഴികാടൻ കാഴ്ചവെച്ചത്.  100% എംപി ഫണ്ടുംവിനിയോഗിക്കുകയും, ആറുവരി പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ 925 കോടി രൂപയുടെ റെയില്‍വേ വികസനവും, റീജിയണല്‍ പാസ്പോർട്ട് ഓഫീസ് തിരിച്ചുപിടിക്കലും, പ്രധാനമന്ത്രി സഡക്ക് യോജന റോഡ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ദൂരം  റോഡുകള്‍ നിര്‍മ്മിക്കുകയും ചെയ്തത് ഏറ്റവും വലിയ നേട്ടങ്ങളായി കരുതുന്നുവെന്നു തോമസ് ചാഴികാടൻ എം പി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*