കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം നിര്‍ത്തിയത് താൽക്കാലിക നടപടി; വി.മുരളീധരൻ

കോട്ടയം: കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിയത് താൽക്കാലിക നടപടിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കെട്ടിടത്തിന് സുരക്ഷാഭീഷണി ഉള്ളതിനാലാണ് ഓഫീസ് അടച്ചത്. ഉപഭോക്താക്കളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തികച്ചും സാങ്കേതികമായ കാര്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് വി.മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*