കോട്ടയം: കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുതിയ കെട്ടിടത്തിൽ പുനരാരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു. പ്രസ്തുത കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുകയാണ്. ഒക്ടോബറിൽ തന്നെ പാസ്പോർട്ട് സേവാ കേന്ദ്രം പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് തോമസ് ചാഴികാടൻ എം പി കേന്ദ്ര വിദേശകാര്യ മന്ത്രിയെയും ചീഫ് പാസ്പോര്‍ട്ട് ഓഫീസറെയും നിരവധി തവണ നേരില്‍ കാണുകയും കത്തുകൾ നല്‍കുകയും ചെയ്തിരുന്നു. പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം സബ്മിഷന് അവതരിപ്പിക്കുകയും ചെയ്തിരുന്നു.
നിലവിൽ കോട്ടയത്ത് നിന്നുള്ള അപേക്ഷകരോട് ആലപ്പുഴ, ആലുവ, തൃപ്പൂണിത്തറ എന്നീ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലേക്ക് പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ തോമസ് ചാഴികാടൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് എംപി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് നടപ്പിലാക്കിയതെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ. പാർലമെന്ററി ജനാധിപത്യ വേദികളിൽ എംപിയുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും […]
വൈക്കം: വനം വന്യജീവി നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. 1972ലെ നിയമത്തിന്റെ ഭേദഗതിയോട് കേന്ദ്രസർക്കാർ അനുകൂല സമീപനം സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. വനം വന്യജീവി സംരക്ഷണ നിയമത്തിലൂടെ വനത്തിലുള്ളിലെ മൃഗങ്ങൾക്കാണ് സംരക്ഷണം നൽകേണ്ടത്. വനത്തിനുള്ളിൽ നിന്നിറങ്ങി ജനവാസമേഖലയിലെത്തുന്ന മൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയും […]
കോട്ടയം: കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിയത് താൽക്കാലിക നടപടിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കെട്ടിടത്തിന് സുരക്ഷാഭീഷണി ഉള്ളതിനാലാണ് ഓഫീസ് അടച്ചത്. ഉപഭോക്താക്കളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തികച്ചും സാങ്കേതികമായ കാര്യത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് വി.മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.
Be the first to comment