ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത് ഷവര്‍മ കഴിച്ചു, കൊച്ചിയില്‍ കോട്ടയം സ്വദേശി ഗുരുതരാവസ്ഥയില്‍

കോട്ടയം: ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നം എന്ന് പരാതി. കോട്ടയം സ്വദേശിയായ രാഹുലിനെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. യുവാവിന്റെ നില ഗുരുതരമായി തുടരുന്നതായാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. വീട്ടുകാരുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊച്ചി കാക്കനാട് മാവേലിപുരത്തുള്ള ഹോട്ടൽ ഹയാത്തിനെതിരെ ആണ് വീട്ടുകാർ പരാതി നൽകിയത്. കഴിഞ്ഞ ബുധനാഴ്ച ഹോട്ടലിൽ നിന്ന് ഓൺലൈൻ ആയി ഓർഡർ നൽകി ഷവർമ വരുത്തിച്ച് കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ആരോഗ്യപ്രശ്നങ്ങൾ കണ്ടു തുടങ്ങിയതെന്നും പരാതിയിൽ പറയുന്നു. പരാതിക്ക് പിന്നാലെ നഗരസഭ ഹെൽത്ത് വിഭാഗം എത്തി ഹോട്ടൽ പൂട്ടിച്ചു. ഹോട്ടൽ പൂട്ടി സീൽ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചു.

കോട്ടയം സ്വദേശിയായ 23 കാരൻ രാഹുൽ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇന്നലെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് യുവാവ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*