കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം എംസി റോഡ് സ്റ്റാർ ജങ്ഷനിൽ അതിരൂക്ഷമായവെള്ളക്കെട്ട്. സ്റ്റാർ ജങ്ഷൻമുതൽ പറപ്പള്ളി ടയേഴ്സ് വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട്രൂപപ്പെട്ടത്. ഇതേ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കാറുകളും ഇരുചക്രവാഹനങ്ങളും, ഓട്ടോയും പോകാൻ പറ്റാത്ത തരത്തിൽ റോഡിൽ വെള്ളം നിറഞ്ഞു കവിഞ്ഞു.
മുൻപ് സ്റ്റാർ ജങ്‌ഷനുസമീപം സമാനമായ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായതിനെതുടർന്ന്കെഎസ്ഇബിയുടെ മതിൽ തകർന്നുവീണ സംഭവം ഉണ്ടായിട്ടുണ്ട്. സമാനരീതിയിലുള്ള വെള്ളക്കെട്ടാണ് തിങ്കളാഴ്‌ച ഉണ്ടായത്. വൈകിട്ട് നാലരയോടുകൂടി ആരംഭിച്ച കനത്ത മഴയിലാണ്റോഡ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയത്.
പെട്രോൾപമ്പിലും സമീപത്തെ കടകളിലുംവെള്ളംകയറി. ഇവിടെ ഓട മണ്ണുനിറഞ്ഞ് അടഞ്ഞതിനെ തുടർന്നാണ് വെള്ളക്കെട്ട്ഉണ്ടാകുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോട്ടയത്ത് മണിക്കൂറിൽ 83 മില്ലിമീറ്റർ മഴലഭിച്ചു. ഇടുക്കി ഉടുമ്പന്നൂരിൽ അരമണിക്കൂറിൽ 41 മില്ലിമീറ്റർ മഴയും ലഭിച്ചു. അപൂർവമായിട്ടാണ്‌ഇത്രയും മഴ കോട്ടയത്ത് ലഭിക്കുന്നത്.
Be the first to comment