കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം ഫെബ്രുവരി 5ന്

കോട്ടയം : താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളിലെ ബാലവേദി കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽ വിജയികളായവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സർഗോത്സവം  ഫെബ്രുവരി 5ന് മണർകാട് വച്ച് നടക്കും.  രാവിലെ 9.30 മുതൽ മണർകാട് ഗവൺമെന്റ് യു പി സ്കൂളിൽ വച്ചാണ് സർഗോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

കലാമത്സരങ്ങളുടെ ഉദ്ഘാടനം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു നിർവ്വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം ജി ശശിധരൻ  അദ്ധ്യക്ഷനായിരിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി എൻ ഡി ശിവൻ മുഖ്യപ്രഭാഷണം നടത്തും. വായനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ലൈബ്രറി കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി പ്രൊഫ. കെ ആർ  ചന്ദ്രമോഹനൻ നിർവ്വഹിക്കും.

ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ കെ ജോസഫ്,  ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. വി ആർ ജയചന്ദ്രൻ ,ലൈബ്രറി കൗൺസിൽ പഞ്ചായത്ത് മേഖലാ സമിതി കൺവീനർ നാരായണ ശർമ്മ തുടങ്ങിയവർ പ്രസംഗിക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി ബാബു സ്വാഗതവും താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം  എം ഡി ശശിധരക്കുറുപ്പ് നന്ദിയും പറയും.

ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന സമാപനസമ്മേളനം മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോൺ  ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് തോമസ് പോത്തൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി എം മാത്യു  മുഖ്യപ്രഭാഷണം നടത്തും. മണർകാട് ഗവൺമെൻ്റ് യു പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി കെ ഷൈലജ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം നടത്തും. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് വിജയലക്ഷ്മി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ എ ശ്യാമള, ജി എൻ തങ്കമ്മ തുടങ്ങിയവർ പ്രസംഗിക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിൻറ് സെക്രട്ടറി ഷൈജു തെക്കുംചേരി സ്വാഗതവും താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ മനു നന്ദിയും പറയും.

ഹൈസ്കൂൾ, യു പി  വിഭാഗങ്ങളിലെ കുട്ടികൾക്കായി 11 ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. നാടൻപാട്ട് (ഗ്രൂപ്പ്),മോണോ ആക്ട്,മലയാളം ഉപന്യാസം,കഥാരചന,ചിത്രീകരണം,മലയാളം പ്രസംഗം,കാവ്യാലാപനം,ചലച്ചിത്രഗാനാലാപനം,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,കവിതാരചന,കാർട്ടൂൺ രചന തുടങ്ങിയവയാണ് മത്സര ഇനങ്ങൾ.

താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വായനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*