
അയ്മനം: അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും പരസ്പരം വായനക്കൂട്ടത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനവും കവിയരങ്ങും നടത്തി.
കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ലൈബ്രറി വൈസ് പ്രസിഡൻ്റ് അഡ്വ.പി എസ് വിജയൻ അദ്ധ്യക്ഷനായിരുന്നു.
പരസ്പരം വായനക്കൂട്ടം സബ് എഡിറ്ററും സാഹിത്യ നിരൂപകനുമായ ഉണ്ണികൃഷ്ണൻ അമ്പാടി “കവിതയുടെ രാഷ്ട്രീയം ”എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ.മുഹമ്മദ് സുധീർ, സഹീറ എം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തുടർന്നു നടന്ന കവിയരങ്ങിൽ ജി രമണി അമ്മാൾ, ജോർജ്കുട്ടി താവളം, ദേവന്ദന, പി പി ശാന്തകുമാരി, ജയമോൾ വർഗ്ഗീസ്, ആദവ്, സഹീറ എം, ശിവകീർത്തന, രാജു എൻ വാഴൂർ, മോഹൻദാസ് ഗ്യാലക്സി, ഡോ.മുഹമ്മദ് സുധീർ, കുടമാളൂർ കെ പി പ്രസാദ്, ആനിക്കാട് ഗോപിനാഥ്, അയ്മനം സുധാകരൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ലൈബ്രറി കമ്മറ്റി അംഗം ജി പ്രസാദ് മോഡറേറ്ററായിരുന്നു. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി ഇ ആർ അപ്പുക്കുട്ടൻ നായർ സ്വാഗതവും പരസ്പരം വായനക്കൂട്ടം അംഗം പി പി ശാന്തകുമാരി കൃതജ്ഞതയും പറഞ്ഞു.
Be the first to comment