കോട്ടയത്തെ വിനോദസഞ്ചാര വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

കോട്ടയം: ടൂറിസം വകുപ്പ് തയാറാക്കിയ ‘കോട്ടയം ടൂറിസം’ മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനം സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജില്ലാ കളക്ടർ പി കെ ജയശ്രീ അധ്യക്ഷത വഹിച്ചു.

ആപ്ലിക്കേഷൻ തയാറാക്കിയ നാഷണൽ ഇൻഫർമാറ്റിക് സെന്ററിലെ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൽ പൊടിപാറ, അസിസ്റ്റന്റ് ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ റോയി ജോസഫ്, ഡെവലപ്പർ ക്രിസ് എൽസ ജോൺ, നെറ്റ്‌വർക് എൻജിനീയർമാരായ പ്രിയൻ ജോൺ തോമസ്, പി.എം. ഡിപിൻ മോഹൻ എന്നിവർക്ക് പ്രശംസാപത്രം മന്ത്രി കൈമാറി.

നാഷണൽ ഇൻഫർമാറ്റിക് സെന്റർ തയാറാക്കിയ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺ ലോഡ് ചെയ്യാം. ജില്ലയിലെ കായലുകൾ, ഉൾനാടൻ ജലാശയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൈതൃകങ്ങൾ, മലയോരവിനോദസഞ്ചാര കേന്ദ്രങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ, ആയുർവേദ കേന്ദ്രങ്ങൾ, ഗൃഹസ്ഥലീസ്, പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും, റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, സർവീസ്ഡ് വില്ലകൾ തുടങ്ങിയ വിശദമായ വിവരങ്ങൾ ആപ്ലിക്കേഷനിൽ ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*