
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 12 മണിയോടെ വരണാധികാരി കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെയായിരുന്നു നാമനിർദ്ദേശ പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് ഇന്ന് സമർപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, അഡ്വ. മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡൻറ് അസീസ് ബഡായി എന്നിവർക്കൊപ്പമാണ് ഫ്രാൻസിസ് ജോർജ് പത്രിക സമർപ്പിക്കുവാൻ എത്തിയത്.
Be the first to comment