കോട്ടയം: ഒറ്റ ചിഹ്നത്തില്‍ മാത്രമേ താന്‍ മത്സരിച്ചിട്ടുള്ളുവെന്നും ഒരു പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്നും കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍ എംപി.
ഏഴ് തവണയാണ് താന്‍ ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളത്. ഏഴും ഒരേ ചിഹ്നത്തിലും ഒരേ പാര്‍ട്ടിയിലുമായിരുന്നു. ഇപ്പോള്‍ എട്ടാമത് മത്സരിക്കുന്നതും അതേ ചിഹ്നത്തിലും അതേ പാര്‍ട്ടിയിലുമാണ്- ചാഴികാടൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നു പറയപ്പെടുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ ട്രോളിയാണ് തോമസ് ചാഴികാടന്‍റെ വാക്കുകള്‍ എന്ന് വ്യക്തം.
എതിര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് കരുതുന്ന ഫ്രാന്‍സിസ് ജോര്‍ജ് 2009നു ശേഷം മാത്രം നാലു തവണ മുന്നണിയും നാലു തവണ പാര്‍ട്ടിയും മാറിയിരുന്നു. അതിനിടെ സ്വന്തമായും ഒരു പാര്‍ട്ടിയുണ്ടാക്കിയും മത്സരിച്ചു. ചാഴികാടനും ഫ്രാന്‍സിസ് ജോര്‍ജും ഏഴു തെരഞ്ഞെടുപ്പുകളില്‍ വീതമാണ് മുൻപ് മത്സരിച്ചിട്ടുള്ളത്. അതില്‍ ചാഴികാടൻ അഞ്ച് വിജയം നേടിയപ്പോൾ, ഫ്രാൻസിസ് ജോർജിന് രണ്ട് വിജയം മാത്രമാണ് അവകാശപ്പെടാനുള്ളത്.
Be the first to comment