പരിസ്ഥിതിലോല മേഖല: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ തിങ്കളാഴ്ച എൽഡിഎഫ്‌ ഹർത്താൽ

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ എൽഡിഎഫ്‌ തിങ്കളാഴ്ച ഹർത്താൽ  ആചരിക്കും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധി പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുമാണ്‌ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിലും താമരശേരി, കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലും ഹർത്താൽ ആചരിക്കുമെന്ന്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, പത്രം, പാൽ തുടങ്ങിയവയെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കി.
കോടഞ്ചേരി പഞ്ചായത്തിലെ മുഴുവൻ മേഖലകളിലും ഹർത്താൽ നടത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം തീരുമാനിച്ചതായി എൽ ഡി എഫ് കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*