കോഴിക്കോട് ഐസിയു പീഡനം; അതിജീവിതയെ പിന്തുണച്ച നഴ്സിനോട് അനീതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ വെച്ച് രോഗി പീഡിപ്പിയ്ക്കപ്പെട്ട കേസിൽ അതിജീവിതയെ പിന്തുണച്ച് നിർണ്ണായക മൊഴി നല്‍കിയ നഴ്സ് അനിതയോട് അനീതി. ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും ജോലിയിൽ തിരികെ പ്രവേശിക്കാനാവാതെ പുറത്ത് നിൽക്കുകയാണ് അനിത. ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും പ്രവേശിപ്പിയ്ക്കില്ലെന്ന നിലപാടിൽ അധികൃതർ ഉറച്ച് നിൽക്കുകയാണ്. സർക്കാർ ഉത്തരവ് വേണമെന്ന് ഡിഎംഇയും പറയുന്നു. നേരത്തെ അതിജീവിതയെ പിന്തുണച്ചതിന് അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്ഥലം മാറ്റം വിവാദമാവുകയും ഏപ്രിൽ ഒന്നിന് തിരികെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ തിരികെ പ്രവേശിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ യുവതി പീഡിപ്പിയ്ക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിയ്ക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയിൽ തുടർന്നിരുന്ന അതിജീവിതയെ ചീഫ് നഴ്‌സിങ് ഓഫീസര്‍, നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ തുടങ്ങിയവർ ചേർന്ന് മൊഴി നൽകുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.

അനിതയ്ക്ക് പുറമെ നഴ്‌സിങ് സുപ്രണ്ട് ബെറ്റി ആന്റണിയെയും ചീഫ് നഴ്‌സിങ് ഓഫീസര്‍ വി പി സുമതിയെയും സ്ഥലം മാറ്റിരുന്നു. എന്നാൽ മൂന്ന് പേരുടെയും സ്ഥലം മാറ്റം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിൽ അനിതയെ ജോലിയിൽ തിരികെ എടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരോട് കർശന നിർദേശവും നൽകിയിരുന്നു. കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*