പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുമായി ബന്ധം പുലർത്തുന്നത് അംഗീകരിക്കാനാവില്ല; കെപിസിസി അന്വേഷണസമിതി

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളുമായി നേതാക്കൾ ബന്ധം പുലർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അന്വേഷണ സമിതി അംഗം പി എം നിയാസ്. ഏത് പാർട്ടി നേതാവാണെങ്കിലും പ്രതികളുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള നടപടിയുണ്ടാകുമെന്നും പി എം നിയാസ് പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ പരസ്യ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചതെന്നും പി എം നിയാസ്  പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്കൊപ്പം രാജ്‌മോഹൻ ഉണ്ണിത്താൻ നിൽക്കുന്ന ചിത്രം പുറത്ത് വിട്ടാണ് ബാലകൃഷ്ണൻ പെരിയ പാർട്ടിക്കുള്ളിലെ തർക്കം ചർച്ചയാക്കിയത്. കാസർകോട്ടെ കോൺഗ്രസ് നേതാക്കിൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സമ്മതിക്കുന്ന കെപിസിസി അന്വേഷണ സമിതി പാർട്ടിക്ക് ദോഷം വരാത്ത രീതിയിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.

പെരിയ കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെയും എൻ സുബ്രഹ്മണ്യൻ ഉൾപ്പെടുന്ന രണ്ടംഗ കെപിസിസി സമിതി അന്വേഷണം നടത്തും. റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകണമെന്നാണ് കെപിസിസിയുടെ നിർദേശം.

Be the first to comment

Leave a Reply

Your email address will not be published.


*