ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് അഹങ്കരിക്കരുതെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് അഹങ്കരിക്കരുതെന്ന് കെപിസിസി മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്. ബൂത്ത് കമ്മിറ്റി ഇല്ലാത്തിടത്ത് പോലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ഇതില്‍ നേതാക്കള്‍ അഹങ്കരിക്കുകയോ സമചിത്തത കൈവിടുകയോ ചെയ്യരുതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. രാഹുല്‍ ഗാന്ധി തരംഗവും ഭരണ വിരുദ്ധ വികാരവുമാണ് കോണ്‍ഗ്രസിന് സഹായകമായത്. നേതാക്കള്‍ ഇനിയും താഴേത്തട്ടിലേക്ക് ഇറങ്ങണം.

കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ ഇത് അനിവാര്യമാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 18 പേരെ വിജയിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐഎമ്മിന് പശ്ചിമ ബംഗാള്‍ ആവര്‍ത്തിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നു. കേരളത്തില്‍ സിപിഐഎമ്മിന്റെ വേരറ്റുപോകുന്നതിന്റെ സൂചനയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം.

ബംഗാളില്‍ 34 വര്‍ഷത്തെ തുടര്‍ഭരണത്തില്‍ സംഭവിച്ചതുപോലെ കേരളത്തില്‍ 10 വര്‍ഷത്തെ തുടര്‍ഭരണത്തോടെ സിപിഐഎമ്മിന്റെ ശവക്കുഴി തോണ്ടും. ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയെ പോലെ കേരളത്തില്‍ പിണറായി വിജയന്‍ അവസാനത്തെ കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയാവും. ഇന്ത്യയിലെ ഏക കമ്മ്യുണിസ്റ്റ് തുരുത്തായ കേരളം അപ്രത്യക്ഷമാവുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*