സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണം ആരെ ബോധിപ്പിക്കാനാണെന്ന് കെ സുധാകരൻ ചോദിച്ചു. എ‍ഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണെന്ന് സുധാകരൻ ആരോപിച്ചു.

എഡിജിപിക്കെതിരായ അന്വേഷണം പ്രഹസനമാണെന്നും ഞങ്ങൾക്ക് ആർക്കും വിശ്വാസമില്ലെന്നും സുധാകരൻ പറഞ്ഞു. സത്യാവസ്ഥ പുറത്തുകൊണ്ടുവരാനല്ല അന്വേഷണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം പ്രസ്ഥാനം സംഘപരിവാറിന് സറണ്ടറായി എന്നും ബിജെപി-സിപിഐഎം അവിഹിത ബന്ധം തുടങ്ങിയിട് വർഷങ്ങളായെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ ഒരു കേസും കേന്ദ്രം അന്വേഷിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എസ്എൻസി ലാവ്ലിൻ കേസ് എത്ര തവണ മാറ്റിയെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയൻ്റെയും മക്കളുടെയും എല്ലാ കേസുകളും ബിജെപിയും അവരുടെ ഉദ്യോഗസ്ഥരും എഴുതി തള്ളി. സുരേഷ് ഗോപി തൃശൂർ എടുക്കും എന്ന് പറഞ്ഞു എന്നാൽ എടുത്തില്ല സിപിഐഎം കൊടുത്തുവെന്ന് സുധാകരൻ വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*