കെപിസിസി പുന:സംഘടന; ഏഴംഗ ഉപസമിതി രൂപീകരിച്ചു

ഡിസിസി, ബ്ലോക്ക് പുന:സംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി രൂപം നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണണ്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ ടി സിദ്ധിക്ക് എംഎല്‍എ, മുന്‍ എംഎല്‍എ കെസി ജോസഫ് , എപി അനില്‍ കുമാര്‍ എംഎല്‍എ, മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍, അഡ്വ കെ.ജയന്ത്, അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.

പുനസംഘടനാ സമിതി ജില്ലകളില്‍ നിന്ന് കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും, ബ്ലോക്ക് പ്രസിഡന്റ്‌റുമാരുടെയും ലിസ്റ്റില്‍ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികള്‍ കെപിസിസിക്ക് സമര്‍പ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്തു ദിവസത്തിനകം ജില്ലാ-ബ്ലോക്ക് തല പുന:സംഘടന പട്ടിക കെപിസിസിക്കു കൈമാറുവാന്‍ ഉപസമിതിക്ക് കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. ഇതോടെ കെപിസിസി പുന:സംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതിരഹിതവുമായിട്ടാണ് പുനം:സംഘടന പ്രക്രിയയുമായി കെപിസിസി മുന്നോട്ട് പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*