കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കെപിസിസി; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് തീയതി വെള്ളിയാഴ്ചയായത് കുറെ പ്രവർത്തകർക്ക് ബുദ്ധിമുട്ടായെന്ന് കെപിസിസി. പോളിംഗ് ഏജന്റുമാർക്ക് അടക്കം അസൗകര്യമുണ്ടാകുന്ന സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് മാറ്റണം എന്ന് കെപിസിസി ആവശ്യപ്പെട്ടെന്ന് ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സിഎഎക്കെതിരെ മോദിയുടെയും അമിത് ഷായുടെയും കോലങ്ങൾ കത്തിച്ചതാണ് ഗൗരവമായ കേസുകളായി സർക്കാർ കാണുന്നതെന്ന് ഹസ്സൻ കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*