കോട്ടയം: കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് തിങ്കളാഴ്ച മുതല്‍ ജനുവരി 15 വരെ അടച്ചിടാന്‍ കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ല. ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്.
സമരത്തെത്തുടര്‍ന്നുള്ള ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി കോളജ് ഇന്ന് വരെ അടച്ചിടാന്‍ മുന്‍പ് തീരുമാനിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചതോടെയാണ് 15 വരെ കോളജ് അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടത്. കോളജില്‍ അന്വേഷണ കമ്മീഷന്‍ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കുകയും ജാതി സംവരണം അട്ടിമറിച്ചതിന്റെ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഡയറക്ടർക്കെതിരെ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ കക്കൂസ് കഴുകാന്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നാണ് പരാതി. വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്‍റെ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന ഗൗരവതരമായ പരാതിയും ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല.
Be the first to comment