കൽപ്പറ്റ എംവിഡി ഓഫിസിലെ ഫ്യൂസൂരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ താമസിച്ചതിനാലാണ് എംവിഡി ഓഫിസിലെ ഫ്യൂസൂരിയതെന്നാണ് കെഎസ് ഇ ബിയുടെ വിശദീകരണം. ഗതാഗത നിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകളുടെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് ഇതേ കെട്ടിടത്തിൽ തന്നെയാണ്.
കഴിഞ്ഞ ദിവസം അമ്പല വയലിലേക്ക് ചില്ല വെട്ടുന്നതിനായി തോട്ടി കെട്ടി വച്ചു കൊണ്ടു പോയ കെഎസ്ഇബിയുടെ വാഹനത്തിന് എഐ ക്യാമറ 20,000 രൂപ പിഴയിട്ടിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപയുടെ പിഴയുണ്ടായിരുന്നു. സാധാരണ ഇതേ രീതിയിൽ തന്നെയാണ് കെഎസ്ഇബിയുടെ വാഹനങ്ങൾ സഞ്ചരിക്കാറുള്ളത്. കെഎസ്ഇബി വിവരമറിയിച്ചതിനെത്തുടർന്ന് എംവിഡി പിഴ ഒഴിവാക്കിക്കൊടുത്തിരുന്നു. അതിനു പിന്നാലെയാണ് കൽപ്പറ്റ എംവിഡിയിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
Be the first to comment