കെ.എസ്.എഫ്.ഇ ലാഭവിഹിതമായി 35 കോടി സർക്കാരിന് കൈമാറി

2020-21 സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ. ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള 35 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറി.

റവന്യൂ മന്ത്രി കെ.രാജൻ ചടങ്ങിൽ പങ്കെടുത്തു. കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടർ എസ്.കെ.സനിൽ, ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത് ചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി. നരേന്ദ്രൻ, സിനി.ജെ.ഷുക്കൂർ, ബി.എസ്. പ്രീത, സംഘടനാ നേതാക്കളായ എസ്. അരുൺ ബോസ്, എസ്. മുരളീകൃഷ്ണപിളള, എസ്.സുശീലൻ, എസ്. വിനോദ് എന്നിവരും പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*