തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനാണ് യാത്രക്കാരുമായി പോകുന്നതിനിടെ തീപിടിച്ചത്.ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. 29 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. സമയോചിതമായ ഇടപെടൽ കൊണ്ട് ആളപായം ഇല്ല. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
ഇന്ന് 11.45ഓടെയാണ് സംഭവം. ചിറയിൻ കീഴിൽ നിന്നും കണിയാപുരത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്. കാറ്റാടിമുക്കിൽ ഒരു കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് നിർത്തുകയായിരുന്നു. പിന്നീട് ബസ് പരിശോധിച്ച ഡ്രൈവർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ബസ്സിൽ 39 യാത്രക്കാരാണുണ്ടായത്.
തുടർന്ന് ബസ്സിന് തീ പടർന്നു പിടിക്കുകയായിരുന്നു. ആറ്റിങ്ങൽ, വർക്കല യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
Be the first to comment