
കെടിഡിഎഫ്സി ചെയർമാൻ സ്ഥാനം കെഎസ്ആർടിസി സി.എംഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവ്. ബി.അശോക് ഐ.എ.എസിന് പകരമായാണ് ബിജു പ്രഭാകറിന്റെ നിയമനം. വായ്പാ തിരിച്ചടവിനെ ചൊല്ലി കെ.ടി.ഡി.എഫ്.സി – കെഎസ്ആർടിസി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ചുമതല മാറ്റം.
കെ.ടി.ഡി.എഫ്.സി നഷ്ടത്തിൽ ആകാനുള്ള കാരണം കെ.എസ്.ആർ.ടി.സി ആണെന്ന തരത്തിൽബി.അശോക് ഐ.എ.എസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ കെ.ടി.ഡി.എഫ്.സി വാദത്തെതള്ളി അന്നത്തെ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ രംഗത്തുവന്നു. 2015 ൽകെ.ടി.ഡി.എഫ്.സിയിൽ നിന്ന് കെ.എസ്.ആർ.ടി.സി കടം എടുത്ത 595 കോടി രൂപ 915 കോടിയായിതിരിച്ചടക്കണമെന്നും കെ.ടി.ഡി.എഫ്.സി അറിയിച്ചിരുന്നു. ഈ തുക അടക്കാത്തപക്ഷംകെ.എസ്.ആർ.ടി.സിക്ക് ജപ്തി നോട്ടീസ് അടക്കം അയച്ചിരുന്നു.
Be the first to comment