ശമ്പളം മുടങ്ങി; കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്. ജീവനക്കാർ സിഎംഡി ഓഫീസ് ഉപരോധിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുക. ഐഎൻടിയുസി യൂണിയന് ഒപ്പം സിഐടിയു യൂണിയനും സമരത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.

ജൂൺ മാസത്തെ ശമ്പളമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിക്കാനുളളത്. അതേസമയം കെഎസ്ആർടിസിക്ക് കളക്ഷൻ കുറവാണെന്ന് മാനേജ്മെന്റ് പറഞ്ഞു. സർക്കാർ സഹായം ലഭിച്ചാൽ ശമ്പളം വിതരണം ചെയ്യും. സർക്കാരിൽ നിന്ന് ഇന്ന് സഹായം ലഭിക്കുമെന്നും സിഎംഡി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*