
കോട്ടയം: യാത്രക്കാരന്‍ മറന്നുവച്ച വന്‍ തുക അടങ്ങിയ ബാഗ് തിരിച്ചു നല്‍കി കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറും ഡ്രൈവറും.
കോട്ടയത്ത് നിന്നും കൊട്ടാരക്കര വഴി തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്ന ബസ്സിലാണ് യാത്രക്കാരന്‍ വന്‍ തുകയടങ്ങിയ ബാഗ് മറന്നു വെച്ചത്.കോട്ടയത്ത് നിന്നും ബസില്‍ കയറിയ യാത്രക്കാരന്‍ ഉറങ്ങിപ്പോയിരുന്നു. ഇറങ്ങേണ്ട സ്ഥലമായപ്പോള്‍ അടൂരില്‍ പെട്ടെന്ന് ഇറങ്ങി.തുടര്‍ന്നാണ് ബസില്‍ ബാഗ് എടുക്കാന്‍ മറന്നുപോയത് ഓര്‍ക്കുന്നത്.
ഉടന്‍തന്നെ ടിക്കറ്റിലെ നമ്പര്‍ എടുത്ത് കോട്ടയം കെ എസ് ആര്‍ റ്റി സിയില്‍ വിവരം അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് തിരുവന്തപുരത്ത് ബസ് എത്തിച്ച ശേഷം റൂമില്‍ വിശ്രമിക്കുന്നതിനിടെ കോട്ടയത്ത് ഡിപ്പോയില്‍ നിന്നും വിളിച്ച് ബാഗിന്റെ വിവരം പറഞ്ഞു.ഉടന്‍ തന്നെ കണ്ടക്ടറും ഡ്രൈവറും ബസില്‍പോയി നോക്കിയപ്പോള്‍ ബാഗ് സിറ്റിനടിയില്‍ കിടക്കുന്നതാണ് കണ്ടത്. ഇത് കണ്ടക്ടര്‍ കുഞ്ഞുമുഹമ്മദും ഡ്രൈവര്‍ ജയനും കോട്ടയത്ത് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് തിരികെ എത്തിയപ്പോള്‍ കെ എസ് ആര്‍ റ്റി സി കോട്ടയം ഡിപ്പോ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ബിജു, സ്റ്റേഷന്‍മാസ്റ്റര്‍ പ്രേം ലാല്‍ ,എച്ച് വിഎസ് മാനേജര്‍ ബിനു എന്നിവരുടെ സാന്നിധ്യത്തില്‍ പണവും മറ്റു രേഖകളും അടങ്ങുന്ന ബാഗ് അന്വേഷിച്ചെത്തിയ ഉടമസ്ഥന് നല്‍കി. കണ്ടക്ടറായ കുഞ്ഞുമുഹമ്മദ് (സദര്‍ കൂര്‍ക്കക്കാല)മുസ്ലിംലീഗ് ഇല്ലിക്കല്‍ ശാഖ സെക്രട്ടറിയാണ്. കണ്ടക്ടറെയും ഡ്രൈവറെയും കെ എസ് ആര്‍ റ്റി സി ജീവനക്കാരും യാത്രക്കാരും പ്രത്യേകം അഭിനന്ദിച്ചു.
Be the first to comment