കോതമംഗലത്ത് ‘പറക്കുംതളിക’മോഡൽ കല്യാണ ഓട്ടം. കെഎസ്ആർടിസി ബസാണ് ദിലീപ് ഹിറ്റ് ചിത്രമായ ‘പറക്കും തളിക’യിലെ ‘താമരാക്ഷൻ പിള്ള’ ബസിനെ അനുസ്മരിപ്പിക്കും വിധം ‘അലങ്കരിച്ച്’ ഓട്ടം നടത്തിയത്. മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയത്.
ഞായറാഴ്ച ദിവസങ്ങളിൽ കല്യാണ ഓട്ടങ്ങൾക്ക് കെഎസ്ആർടിസി ബസ് വാടകയ്ക്ക് നൽകാറുണ്ട്. ബസ് വാടകയ്ക്ക് എടുത്താൽ യാതൊരു വിധത്തിലുള്ള അലങ്കാരപ്പണികളോ പാടില്ലെന്ന് നിയമത്തിലുണ്ട്. ഇവയെല്ലാം കറ്റാൽപ്പറത്തിയാണ് കെഎസ്ആർടിയുടെ കല്യാണ യാത്ര. വാഴയും ഓലയും കാടും പടലുമൊക്കെ നിറച്ചാണ് കെഎസ്ആർടിസി അലങ്കരിച്ചിരുന്നത്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. കെഎസ്ആർടിസി ബസിനെതിരെ നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Be the first to comment