കെ എസ് ആർ ടി സി താൽക്കാലിക ഡ്രൈവര്‍, കണ്ടക്ടര്‍ നിയമനം; പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍ നീക്കം

തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ താൽക്കാലിക നിയമനത്തിന് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍ നീക്കം. മേയറും, ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലിസ് നടപടി.

വിവാദ ഡ്രൈവര്‍ യദു ജോലിക്കു പ്രവേശിക്കുമ്പോൾ 2 കേസിൽ പ്രതിയായിരുന്നു. ഡ്രൈവർ, കണ്ടക്ടർ നിയമത്തിന് പൊലിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് കമ്മീഷണർ ശുപാർശ നൽകും. കേസുകൾ നിലനിൽക്കെ താൽക്കാലിക ജീവനക്കാരനായി യദുവിനെ നിയമിച്ചത് പലരും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം.

 

Be the first to comment

Leave a Reply

Your email address will not be published.


*