കെഎസ്ആർടിസി ശമ്പളം ഗഡുക്കളായിത്തന്നെ നൽകും

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട ചർച്ച സമയവായത്തിൽ എത്തിയില്ല. കെഎസ്ആർടിസി മാനേജ്മെന്റും സിഐടിയുവും ഗതാഗത മന്ത്രിയും തമ്മിലായിരുന്നു ചർച്ച. ശമ്പളം ഗഡുക്കളായി നൽകാനേ കഴിയൂവെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് യോഗത്തിൽ നിലപാടെടുത്തു. ഇതോടെയാണ് ചർച്ച അലസിയത്.

ഈ സാഹചര്യത്തിൽ സംയുക്ത സമരപരിപാടികൾ ആലോചിക്കുമെന്ന് കെഎസ്ആർടിഇഎ അറിയിച്ചു. ഡീസൽ കഴിഞ്ഞാൽ അടുത്ത പരിഗണന ശമ്പളത്തിന് നൽകണം എന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുവാനുളള തീരുമാനത്തെ തൊഴിലാളി സംഘടനകൾ എതിർക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂണിയനുകളെ മന്ത്രി ചർച്ചക്ക് വിളിച്ചത്. കഴിഞ്ഞയാഴ്ച ചർച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫെബ്രുവരി മാസത്തെ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തിരുന്നു. ഇതു തുടരാനാണ് മാനേജ്മെന്റിന്റെ ആലോചന. ഇതിനെതിരെ ബിഎംഎസ് യൂണിയൻ സംയുക്ത സമരവും പണിമുടക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*