സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം. നാളെ സംസ്ഥാനത്ത് കെ എസ് യുവിൻ്റെ വിദ്യാഭ്യാസ ബന്ദ് . തിരുവനന്തപുരത്തും കൊല്ലത്തും കെഎസ് യു മാർച്ചിൽ സംഘർഷം.മലപ്പുറത്തും കോഴിക്കോടും വയനാടും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകൾ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

കെ.എസ് യു ,എം എസ് എഫ്, ഫ്രട്ടേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകളാണ് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കിയത്. മലപ്പുറത്തും കോഴിക്കോടും വയനാടും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകൾ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഉപരോധിച്ചു.കനത്ത മഴയിൽ പാലക്കാട് – കോഴിക്കോട് ദേശീയപാത ഉപരോധിച്ചായിരുന്നു ഫ്രട്ടേണിറ്റി മൂവ്മെന്റ് പ്രവർത്തകരുടെ പ്രതിഷേധം.

തിരുവനന്തപുരത്തും കൊല്ലത്തും കെഎസ് യു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.സർക്കാർ ഉടൻ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല പഠിപ്പ് മുടക്ക് സമരം നടന്നുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു.

അതേസമയം സർക്കാരിനെ പ്രതിരോധത്തിലാക്കി സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ മലപ്പുറം കലക്ട്രേറ്റിലേക്ക് മാർച്ച് എത്തി. നാളെ വിദ്യാർത്ഥി സംഘടനകളുമായി തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തും.

 

 

Be the first to comment

Leave a Reply

Your email address will not be published.


*