
കാഞ്ഞിരപ്പള്ളി: സിപിഐഎം ന്റെ അക്രമ രാഷ്ട്രീയത്തിൽ കൊല ചെയ്യപ്പെട്ട കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ധീര രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ , ഷുഹൈബ്, അനുസ്മരണം കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ബിനു മറ്റക്കര അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വസീമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എസ്.യു കോട്ടയം ജില്ല പ്രസിഡന്റ് കെ.എൻ നൈസാം മുഖ്യപ്രഭാഷണം നടത്തി.
ജില്ല യൂത്ത് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി മെർലി ടോം,കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി അമിൻ നജീബ്, അബ്ദുൽ ഇർഫാൻ, കോൺഗ്രസ് നേതാവ് ടിഹാന ബഷീർ, യൂണിറ്റ് ഭാരവാഹികളായ, അംജിദ് പറമ്പിൽ, ഗൗരി ഹരി,റസൽ, R ശിവാനന്ദ്, ഭാഗ്യനാഥ്, അലക്സ്, താഹിർ തുടങ്ങിയവർ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.
Be the first to comment