കോട്ടയം സിഎംഎസ് കോളേജിൽ കെ എസ് യു – എസ്എഫ്ഐ സംഘർഷം

കോട്ടയം: സിഎംഎസ് കോളേജിൽ കെ എസ് യു – എസ്എഫ്ഐ സംഘർഷം. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കു മർദനമേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണു കോളേജിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകരെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചത്.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അബിൻ, അഫ്സൽ എന്നിവർക്കാണു മർദനമേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെ എസ് യു പ്രവർത്തകർ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിക്കുന്നു. എസ്എഫ്ഐ പ്രവർത്തകരും കെ എസ് യു പ്രവർത്തകരും തമ്മിൽ മുൻപു വാക്കു തർക്കം ഉണ്ടായിരുന്നു. ഇതിനു തുടർച്ചായായാണു മർദനം. പരുക്കേറ്റവരെ നേതാക്കൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞു കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*