
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് ദേശീയ നേതൃത്വത്തെ രാജി അറിയിച്ചത്. കെഎസ്യു പുനഃസംഘടനയിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് രാജിവെച്ചേക്കുമെന്നാണ് സൂചന. സംഘടന തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്ന കെഎസ്യുവില് ഇത്തവണ നാമനിര്‍ദേശത്തിലൂടെയാണ് കമ്മിറ്റി നിലവില്‍ വന്നത്.
വിവാഹം കഴിഞ്ഞവർ വേണ്ടന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം ഉറച്ച് നിൽക്കുകയാണ്. തർക്കം രൂക്ഷമായതോടെ കൂടുതൽ പേർ രാജിവെച്ചേക്കും. ഏപ്രിൽ 8 നാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. കെ സുധാകരനും അദ്ദേഹത്തോട് ചേർന്ന് നിൽക്കുന്ന ആളുകളും സമ്മർദ്ദം ശക്തമാക്കിയതോടെയാണ് രാജിയെന്നാണ് വിവരം. പുതിയ കെഎസ്യു നേതൃത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം നൽകിയ പട്ടിക വെട്ടിയും തിരുത്തിയും കൂടുതൽ പേരെ ഉൾപ്പെടുത്തിയുമാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്.
പ്രായപൂര്‍ത്തിയായ ഒരു ഇന്ത്യന്‍ പൗരന് വിവാഹം കഴിക്കാം എന്നുള്ള നിയമം രാജ്യത്ത് നിലനില്‍ക്കെ വിവാഹം കഴിഞ്ഞു എന്ന കാരണത്താല്‍ ആളുകളെ മാറ്റി നിര്‍ത്തുന്നത് പുരോഗമന പ്രസ്ഥാനമായ കെഎസ്യുവിന് ചേരുന്ന നടപടി അല്ലെന്ന് വിശാഖ് പറഞ്ഞു.
Be the first to comment