കുടമാളൂർ പള്ളിയിൽ ദർശന തിരുനാളിന് കൊടിയേറി

കുടമാളൂർ: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശന തിരുനാളിന് കൊടിയേറി . ഇടവകയിലെ വിവിധ കുട്ടായ്മ്മകൾ മുക്തിയമ്മയുടെ ഛായ ചിത്രവും സംവഹിച്ച് വാർഡ് കേന്ദ്രങ്ങളിൽ ഒത്ത്ച്ചേർന്ന് വിശ്വാസ പ്രഘോഷണ റാലിയായി ദൈവാലയങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് സഹ പ്രസുദേന്തിമാരെ മുടിയണിയിക്കുകയും, മുഖ്യ പ്രസുദേന്തി ജോസഫ് സ്കറിയ തിരുനാൾ കൊടി സംവഹിച്ച് പ്രദിക്ഷണമായി എത്തി ആർച്ച് പ്രീസ്റ്റ് റവ.ഡോ.മാണി പുതിയിടം കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് ലദീഞ്ഞ് ആഘോഷമായ വി.കുർബാനയും നടന്നു. തുടർന്ന് റവ.ഡോ.ജോസഫ് കൊല്ലാറ & ടീം അവതരിപ്പിക്കുന്ന മാജിക് ഷോ അരങ്ങേറി.

ഇന്ന് രാവിലെ 5.15 വി. കുർബാന (പഴയ പള്ളിയിൽ )ഫാ. ജോസിൻ കൊച്ചുപറമ്പിൽ. 6.45 നു ദർശനസംഖ്യത്തിൽ പുതുതായി അംഗത്വമെടുക്കുന്നവരെ സ്ഥാനവസ്ത്രമണിയിക്കുന്നു. 7 .00 നു ആഘോഷമായ സുറിയാനി പാട്ടു കുർബാന പ്രസംഗം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് (പാല രൂപത മെത്രാൻ ). 9.00 നു ദർശന സംഖ്യത്തിന്റെ വാർഷിക പൊതുയോഗം. 9.45 നു പ്രസുദേന്തി തെരഞ്ഞെടുപ്പ് . 10.00 നു കരുണകെന്താ, ജപമാല ( പുതിയ പള്ളിയിൽ ). 11. 00 നു ആഘോഷമായ വി. കുർബാന, വി. നൊവേന റവ. ഫാ. ടോണി പുതുവീട്ടിൽക്കളം. വചന പ്രഘോഷണം , ദിവ്യകാരുണ്യ അരാധന റവ. ഫാ. ജോയി ചെറുവത്തൂർ .  4.30 വാഹന വെഞ്ചരിപ്പ്. 5.00 നു ആഘോഷമായ വി. കുർബ്ബാന ( ലത്തീൻ ക്രമത്തിൽ ), (പുതിയ പള്ളിയിൽ ) റവ.ഫാ സേവ്യർ മാമ്മൂട്ടിൽ ( വികാരി , സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, പുല്ലരിക്കുന്ന്. 6.30 നു പ്രസുദേന്തി വാഴ്ച്ച, 7.00 നു കലാസന്ധ്യ നടത്തപ്പെടും.

Be the first to comment

Leave a Reply

Your email address will not be published.


*