ചരിത്രപ്രസിദ്ധമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി

കോട്ടയം: ചരിത്രപ്രസിദ്ധമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ വാരാചരണത്തിന്  തുടക്കമായി. വിശുദ്ധവാര തിരുകർമ്മങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന നാല്പതാം വെള്ളിയാചരണത്തിന് മേജർ ആർച് ബിഷപ്പ് എമിരേറ്റ്സ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. 

നാളെ നടക്കുന്ന ഓശാന ഞായർ ആചരണത്തിന്റെ ഭാഗമായി രാവിലെ 6.45ന് വിവിധ വാർഡുകളിൽ നിന്നുമുള്ള കുരുത്തോല പ്രദക്ഷിണം പള്ളി മൈതാനത്ത് എത്തിച്ചേരും. തുടർന്ന് 7.15ന് ഓശാന തിരുകർമ്മങ്ങൾ വി. കുർബാനയോടു കൂടി ആരംഭിക്കും. മൈതാനത്തെ സ്റ്റേജിൽ ആരംഭിക്കുന്ന തിരുകർമ്മങ്ങൾക്ക് ആർച് പ്രീസ്റ് ഫാ. ഡോ. മണി പുതിയിടം മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് രാവിലെ 10.30, വൈകുന്നേരം 4.15, 7മണി എന്നീ സമയങ്ങളിൽ വി. കുർബാന ഉണ്ടായിരിക്കും.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 5 ന് സപ്രാ, വി. കുർബാന, വി. കുരിശിന്റെ വഴി എന്നിവ നടക്കും. രാവിലെ 7നും 11നും വി. കുർബാന ഉണ്ടായിരിക്കും. വൈകുന്നേരം 5.30ന് വി കുർബാനയും തുടർന്ന് പള്ളി മൈതാനത്ത് വി. കുരിശിന്റെ വഴിയും നടക്കും.  ഈ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മുതൽ എട്ടു വരെ കുമ്പസാരത്തിന് അവസരം ഉണ്ടായിരിക്കും.

പെസഹാ വ്യാഴം രാവിലെ 5.45ന് സപ്രാ തുടർന്ന് നീന്തു നേർച്ചയും നടക്കും. രാവിലെ ഏഴു മുതൽ ഉച്ചക്ക് 2.30 വരെ യാമ പ്രാർത്ഥനകൾ, ബൈബിൾ പാരായണം, സങ്കീർത്തന ആലാപനം തുടങ്ങിയവ നടക്കും. ഉച്ചക്ക് 1ന് തമ്മുക്ക്‌ നേർച്ച ഉണ്ടായിരിക്കും. വൈകിട്ട് നാലിന് പെസഹാ തിരുകർമ്മങ്ങളുടെ ഭാഗമായി ആഘോഷമായ സമൂഹബലി, കാൽകഴുകൽ ശ്രുശ്രുഷ തുടങ്ങിയവ നടക്കും. ആർച് പ്രീസ്റ് ഫാ. ഡോ. മാണി പുതിയിടം മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പഴയ പള്ളിയിലേക്ക് വി. കുർബാനയുടെ പ്രദിക്ഷണവും നടക്കും.

ദുഃഖവെള്ളിയാഴ്ച രാവിലെ 8.35ന് പഴയ പള്ളിയിൽ നിന്നും പുതിയ പള്ളിയിലേക്ക് വി. കുർബാനയുടെ പ്രദക്ഷിണം നടക്കും. തുടർന്ന് പള്ളി മൈതാനത്ത് വി. കുരിശിന്റെ വഴിയും, പീഡാനുഭവ സന്ദേശവും ഉണ്ടായിരിക്കും. ഉച്ച കഴിഞ്ഞു മൂന്നിന് സീറോ മലബാർ സഭ മേജർ ആർച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ പീഡാനുഭവ തിരുകർമ്മങ്ങൾ നടക്കും. നഗരികാണിക്കൽ, തിരുസ്വരൂപ ചുംബനവും നടക്കും. വൈകിട്ട് 7.15ന് ദീപിക ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ടിന്റെ നേതൃത്വത്തിൽ പീഡാനുഭവ പ്രദർശന ധ്യാനവും നടക്കും.

ഉയർപ്പ് ഞായർ തിരുകർമ്മങ്ങൾ രാവിലെ മൂന്നിന് ആരംഭിക്കും. ആഘോഷമായ വി. കുർബാന, പ്രദക്ഷിണം, വചനസന്ദേശം എന്നിവ ഉണ്ടായിരിക്കും.     

 

Be the first to comment

Leave a Reply

Your email address will not be published.


*