അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണത്തിനോട് അനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബന്ദി കൃഷി ആരംഭിച്ചു. ഓണത്തിന് മറ്റു സ്ഥലങ്ങളിൽ നിന്നും പൂവ് വാങ്ങിക്കാതെ അതിരമ്പുഴ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ബന്ദി പൂവ് വാങ്ങുവാൻ പ്രദേശത്തെ സ്കൂളുകൾ, കോളേജുകൾ, അസോസിയേഷനുകൾ എന്നിവ ഉൾപ്പെടെയുള്ളവർക്ക് സാധിക്കും. പഞ്ചായത്തിലെ ആറാംവാർഡിൽ നിന്നുമാണ് ബന്ദി കൃഷിക്ക് തുടക്കമിട്ടത്. ശേഷം മറ്റു വാർഡുകളിലും കൃഷി ആരംഭിച്ചു.
പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീകളാണ് ബന്ദി കൃഷി നടത്തുന്നത്. ഓരോ വാർഡിലും കാടുകയറി കിടക്കുന്ന പറമ്പുകൾ കുടുംബശ്രീ അംഗങ്ങൾ തന്നെ വൃത്തിയാക്കിയ 5 സെന്റിലാണ് ബന്ദി കൃഷി നടത്തുന്നത്. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ബന്ദി തൈനട്ട് ഉദ്ഘാടനം ചെയ്യുകയും, വിതരണം ചെയ്യുകയും ചെയ്തു. ആറാം വാർഡ് മെമ്പർ അമുത റോയി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീന സുധീർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ, വൈസ് ചെയർപേഴ്സൺ ബീനസണ്ണി, കുടുംബശ്രീ ജില്ല മിഷൻ ബ്ലോക്ക് കോർഡിനേറ്റർമ്മാരായ ജോമേഷ്, ഐശ്വര്യ, സിഡിഎസ് അംഗങ്ങളായ ലത രാജൻ, ശ്രീവിജയ, സൗമ്യ സുകേഷ്, കുമാരി തങ്കച്ചൻ, എന്നിവർ പങ്കെടുത്തു. ബന്ദി കൃഷി പരിപാലനത്തെപറ്റി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസ് എടുക്കും.
Be the first to comment