കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ”യ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ”യ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വൈകീട്ട് നാലിന് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി  കെ രാജൻ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ആർ ബിന്ദു മുഖ്യാതിഥിയും, മേയർ എം കെ വർഗ്ഗീസ് വിശിഷ്ടാതിഥിയുമാകും. മികച്ച ലോഗോവിനുള്ള സമ്മാനവിതരണം എസി മൊയ്തീൻ എംഎൽഎ നിർവ്വഹിക്കും.
എം പിമാരായ ടി എൻ പ്രതാപൻ , ബെന്നി ബെഹന്നാൻ , രമ്യ ഹരിദാസ് , എം എൽ എമാരായ പി ബാലചന്ദ്രൻ , മുരളി പെരുനെല്ലി, എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ, വി ആർ സുനിൽകുമാർ , സിസി മുകുന്ദൻ , കെ കെ രാമചന്ദ്രൻ , സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് സച്ചിദാനന്ദൻ , കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള ലളിതകലാ അക്കാദമി സെക്രട്ടറി മുരളി ചീരോത്ത്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, റൂറൽ പോലീസ് സൂപ്രണ്ട് ഐശ്വര്യ ഡോങ്റെ, കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പർമാരായ കെ ആർ ജോജോ, കെ.കെ ലതിക , പി.കെ സൈനബ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ , ഡെപ്യൂട്ടി മേയർ എം എൽ റോസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കുടുംബശ്രീ പോഗ്രാം ഓഫീസർ കെ രതീഷ് കുമാർ പരിപാടി വിശദീകരിക്കും.

 

ഉദ്ഘാടനത്തോടനുബന്ധിച്ച് തേക്കിൻകാട്‌ മൈതാനയിൽ നിന്ന് ഇൻഡോർ സ്റ്റേഡിയം വരെ അയ്യായിരത്തോളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന വർണ്ണാഭമായ ഘോഷയാത്രയും ഉണ്ടായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*