അതിരമ്പുഴക്കാർക്ക് ഇത്തവണ അത്തപ്പൂക്കളം തീർക്കാൻ കുടുംബശ്രീയുടെ ബന്ദിപൂവ് വിളവെടുപ്പിന് തയ്യാറായി; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ : അതിരമ്പുഴ ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ഈ ഓണത്തിന് പൂക്കളം തീർക്കാൻ ബന്ദിപൂവ് കൃഷിയുമായി കുടുംബശ്രീ യൂണിറ്റുകൾ. ഓണത്തിന് മറുനാടൻ പൂക്കളെ ആശ്രയിച്ചിരുന്ന നാട്ടുകാർക്ക് ഇനി കുടുംബശ്രീ യൂണിറ്റുകൾ പൂക്കൾ നൽകും.

സി ഡി എസിന്റെ നേതൃത്വത്തിൽ കുടുബശ്രീ യൂണിറ്റുകൾ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലായി നടത്തിയ ബന്ദിപൂവ് കൃഷി വിളവെടുപ്പിന് തയ്യാറായി. ഗ്രാമപഞ്ചായത്തിനുള്ളിലെ വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഓണപ്പൂക്കളമൊരുക്കാൻ മിതമായ നിരക്കിൽ ബന്ദിപൂവ് നല്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സി ഡി എസ് ഭാരവാഹികൾ. ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം സംഘടിപ്പിക്കുന്ന കുടുംബശ്രീ ഉല്പന്നക്കളുടെ വിപണനമേളയിലും പൊതുജനങ്ങൾക്ക് പൂക്കൾ ലഭിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*