പരിശീലനത്തുഴച്ചിലിന് ബോയ നിർമിച്ച് കുമരകം ടൗൺ ബോട്ട് ക്ലബ്

കുമരകം :  നെഹ്റു ട്രോഫി മത്സര വള്ളംകളിക്കായുള്ള പരിശീലനത്തുഴച്ചിൽ ഇനി ബോയയിൽ. മത്സരത്തിന് ഒരാഴ്ച മുൻപാണ് ചുണ്ടനിൽ പരിശീലത്തുഴച്ചിൽ നടത്തുക. കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് തുഴച്ചിലിനായി ബോയ നിർമിച്ചത്.250 പ്ലാസ്റ്റിക് ജാറുകളും 1.45 ടൺ ഇരുമ്പുപൈപ്പും തട്ടിപ്പലകകളും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. 90 പേർക്ക് ഇതിൽ തുഴയാം.

നിർമാണത്തിന് 2. 25 ലക്ഷം ചെലവഴിച്ചു. 5 പേർ രണ്ടാഴ്ച കൊണ്ടാണു നിർമാണം പൂർത്തിയാക്കിയത്. പരിശീലന തുഴച്ചിലിനായി കുമരകം ടൗൺ ബോട്ട് ക്ലബ് നിർമിച്ച ബോയ. മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടനു പകരം മറ്റൊരു ചുണ്ടൻ കൊണ്ടുവന്നാണ് മുൻ വർഷങ്ങളിൽ  പരിശീലനത്തുഴച്ചിൽ നടത്തിയിരുന്നത്.ഇങ്ങനെ കൊണ്ടുവരുന്ന ചുണ്ടനു വാടകയായി 5 – 6 ലക്ഷം രൂപ നൽകേണ്ടിവന്നിരുന്നു.

അധികച്ചെലവ് ഒഴിവാക്കാനാണ് ബോയ നിർമിച്ച് ഇതിൽ പരിശീലനത്തുഴച്ചിൽ നടത്താൻ ക്ലബ് തീരുമാനിച്ചത്. വരും വർഷങ്ങളിലും ബോയ ഉപയോഗിക്കാൻ കഴിയും. ഇന്നു മുതൽ ബോയയിൽ പരിശീലനത്തുഴച്ചിൽ തുടങ്ങും. ഓഗസ്റ്റ് 10നു നടക്കുന്ന മത്സരത്തിനു നടുഭാഗം ചുണ്ടനിലാണ് ക്ലബ് തുഴയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*