കോട്ടയം: പുതിയ പാലം നിർമിക്കുന്നതിനായി കുമരകം കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി. രാവിലെ എട്ടിനാണ് പാലം പൊളിക്കൽ ജോലികൾ ആരംഭിച്ചത്. വി എൻ വാസവൻ എം ൽ എ പാലം സന്ദർശിച്ച് ഗതാഗത ക്രമീകരണങ്ങളും പ്രവൃത്തികളും വിലയിരുത്തി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഗതാഗതം ക്രമീകരിക്കാൻ നിർദ്ദേശം നൽകി.
കോട്ടയം-കുമരകം റോഡിൽ ഗതാഗതക്കുരുക്ക് നേരിടുന്ന ഇടുങ്ങിയ പാലമാണ് കോണത്താറ്റ് പാലം.നാലുമീറ്ററായിരുന്നു പാലത്തിന്റെ വീതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പാലം നിർമിക്കുന്നതിന് നടപടികൾ സ്വീകരിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ കിഫ്ബി മുഖേന 7.94 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമിക്കുക. 26.20 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലുമാണ് നിർമാണം. ഇരുവശങ്ങളിലുമായി 55, 34 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും. 18 മാസമാണ് നിർമാണ കാലാവധി. നിർമാണ സമയത്ത് വാഹനങ്ങൾ കടന്നുപോകുന്നതിന് പാലത്തിന്റെ ഇടതുവശത്തായി 150 മീറ്റർ നീളത്തിൽ സർവീസ് റോഡ് നിർമിച്ചിട്ടുണ്ട്.
Be the first to comment